ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് ശശിതരൂര്‍

ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് ശശിതരൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.ഹിന്ദു എന്നാല്‍ കുറേയധികം സംസ്‌കാരങ്ങളുടെ സങ്കലനമാണെങ്കില്‍ ഹിന്ദുത്വം വംശത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ സവര്‍ക്കര്‍ കണ്ടെത്തിയ മാര്‍ഗമാണ്.


ഹിന്ദു സംസ്‌കാരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കില്‍ ഹിന്ദുത്വം 1923 ന് വന്ന രാഷ്ട്രീയ ആശയമാണ്.നിരവധി ഗ്രസ്ഥങ്ങളിലൂടെ വിശദമാകുന്നതാണ് ഹിന്ദു എന്ന സംസ്‌കാരമെങ്കില്‍ ഹിന്ദുത്വം 1928 ല്‍ പുറത്തിറങ്ങിയ ‘ഹിന്ദുത്വം:ആരാണ് ഹിന്ദു എന്ന ഗ്രസ്ഥത്തില്‍ മാത്രമാണ് വിവരിക്കുന്നത്.

ഹിന്ദു സംസ്‌കാരം എല്ലാത്തിനെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഹിന്ദുത്വം മറ്റുള്ള മതത്തെയും ആശയത്തെയും എതിര്‍ക്കാന്‍ പഠിപ്പിക്കുന്നു. എന്ന് തുടങ്ങി രണ്ടിലും ഉള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കുന്നതാണ് ശശിതരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

SHARE