‘ആത്മാവിന്റെ പാതി കേരളത്തില്‍ വെച്ചാണ് പോകുന്നത്. ഞാന്‍ തിരിച്ചുവരും’; ‘സുഡാനി’ സാമുവല്‍ റോബിന്‍സണ്‍

കോഴിക്കോട്: ‘സുഡാനി ഫ്രം നൈരീജിയ’ താരം സാമുവല്‍ റോബിന്‍സണ്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചുപോകുന്നു. ആത്മാവിന്റെ പാതി കേരളത്തില്‍ വെച്ചാണ് പോകുന്നതെന്ന് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഞാന്‍ നൈജീരിയയിലേക്ക് പോകുകയാണ്. എന്റെ ആത്മാവിന്റെ പാതി കേരളത്തില്‍ വെച്ചാണ് പോകുന്നത്. ഞാന്‍ പാതി ഇന്ത്യക്കാരനാണ്. തിരിച്ചുവരും’; സാമുവല്‍ പറഞ്ഞു.

മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന നൈജീരിയന്‍ താരത്തിന്റെ വേഷത്തിലാണ് നൈജീരിയന്‍ സിനിമാ താരം കൂടിയായ സാമുവല്‍ റോബിന്‍സണ്‍ സുഡാനി ഫ്രം നൈജീരിയയില്‍ എത്തുന്നത്. മലയാളത്തിലെ ആദ്യ ചിത്രം തികച്ചും വ്യത്യസ്ഥമായ അനുഭവമാണ് നല്‍കിയതെന്ന് റോബിന്‍സണ്‍ പറഞ്ഞിരുന്നു. ചിത്രം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഇപ്പോഴും. ഏറെ കാലത്തെ കേരളത്തിലെ അനുഭവങ്ങള്‍ക്കും താമസത്തിനൊടുമൊടുവില്‍ സാമുവല്‍സണ്‍ നൈജീരിയയിലേക്ക് മടങ്ങുകയാണ്.