പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ ആര്‍.എസ്.എസ് ഗുണ്ടകള്‍ മര്‍ദിച്ചു

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ ആര്‍.എസ്.എസ് ഗുണ്ടകള്‍ വീട് കയറി മര്‍ദിച്ചു. നാദാപുരത്താണ് മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളെ വീട്ടില്‍ കയറി ആക്രമിച്ചത്. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

മുഖം മറച്ചെത്തിയ പത്തോളം പേരാണ് തൊഴിലാളികളെ ആക്രമിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് തൊഴിലാളികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നാട്ടിലേക്ക് തിരികെ പോകുകയാണെന്നും ഇവര്‍ പറഞ്ഞു. ഇരുപതോളം ഇതര സംസ്ഥാനക്കാര്‍ പശ്ചിമ ബംഗാളിലേക്ക് തിരികെ പോകുന്നത്. നാട്ടിലേക്ക് തിരികെ പോയില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണി ഉണ്ടെന്നും തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസെടുത്ത നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.

SHARE