ബാബരി മസ്ജിദ് തകര്‍ക്കുന്നത് പുനരാവിഷ്‌കരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; കാഴചക്കാരനായി കേന്ദ്രമന്ത്രി

ബെംഗളൂരു: ബാബരി മസ്ജിദ് തകര്‍ക്കുന്നത് പുനരാവിഷ്‌കരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നാടകം. കര്‍ണാടകയിലെ ആര്‍.എസ്.എസ് നേതാവിന്റെ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളില്‍ വര്‍ഗ്ഗീയത വളര്‍ത്താനുള്ള മനപ്പൂര്‍വ്വമായ ഉദ്ദേശ്യത്തോടെ ഇത്തരമൊരും നാടകം അവതരിപ്പിച്ചത്.

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ നാടകം കാണാനെത്തിയിരുന്നു.

SHARE