‘മാതാപിതാക്കള്‍ ജനിച്ച സ്ഥലം പോലുമറിയില്ല’; ബിജെപിക്കെതിരെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ (എന്‍.പി.ആര്‍) മാതാപിതാക്കളുടെ ജനനം സംബന്ധിച്ച വിവരങ്ങള്‍ ചോദിക്കുന്നതിനെതിരെ വിമര്‍ശനവുമായി ബി.ജെ.പിയുടെ സഖ്യകക്ഷി എല്‍.ജെ.പി. പാര്‍ട്ടി പ്രസിഡണ്ടും കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രിയുമായ രാംവിലാസ് പാസ്വാന്‍. മാതാപിതാക്കളുടെ ജനനം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം.

തന്റെ മാതാപിതാക്കളുടെ ജനനം സംബന്ധിച്ചും സ്ഥലവും തനിക്കു പോലും അറിയില്ലെന്ന് രാംവിലാസ് പാസ്വാന്‍ പറഞ്ഞി. ഈ തിയ്യതികള്‍ തെളിയിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത് മറന്നേക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിഷേധങ്ങള്‍ ആകുലപ്പെടുത്തുന്നതാണഅ.ഏതൊരു ഇന്ത്യക്കാരന്റേയും പൗരത്വം എടുത്തുകളയാന്‍ ഒരു സര്‍ക്കാരിനുമാകില്ല. അവര്‍ ദളിതനായാലും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായാലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, വിഷയത്തില്‍ സഖ്യകക്ഷികളായ ശിരോമണി അകാലിദളും ജെ.ഡി.യുവും ജെ.ജെ.പിയും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് എല്‍.ജെ.പിയുടെ വിമര്‍ശനം. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിഷേധം എത്ര ശക്തമാണെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടിന് ഇത് തിരിച്ചടിയാവുമെന്നുറപ്പാണ്.

SHARE