പുല്‍വാമ ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടുവെന്ന് സൂചന

Army soldier take position behind a tree near the site of a gunfight after militants stormed the District Police Lines (DPL) in Pulwama. Express Photo By Shuaib Masoodi 26-08-2017

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാനെ വധിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ത്രാലില്‍ ഇന്നലെ സുരക്ഷാ സേന വധിച്ച ഭീകരരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരം. അതേസമയം, ഭീകരരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

പുല്‍വാമയില്‍ 40 ജവാന്മാരെ കൊലപ്പെടുത്തിയ ആക്രമണം ആസൂത്രണം ചെയ്തത് മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടത്തിയ ആദില്‍ഖാന്‍ നിരവധി തവണ ഇയാളെ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. ഈ കണ്ടെത്തലിന് പിന്നാലെയാണ് ഇന്നലെ പുല്‍വാമയിലെ ത്രാലില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടുകയായിരുന്നു. മൂന്ന് ഭീകരരെ വധിച്ചതില്‍ മുദാസിര്‍ അഹമ്മദ് ഖാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. എന്നാല്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തേണ്ടിവരും. 2017-ല്‍ ആണ് മുദാസിര്‍ ജെയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നതെന്നാണ് നിഗമനം. ഡിഗ്രി പഠനത്തിന് ശേഷം ഇയാള്‍ ഒരു വര്‍ഷത്തെ ഇലക്ട്രിക്കല്‍ കോഴ്‌സും ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

SHARE