ട്രംപിന്റെ പരിപാടിക്കായി 100 കോടി ചെലവാക്കുന്നത് ഏത് മന്ത്രാലയമാണ് ?;സര്‍ക്കാരിനെ ചോദ്യം ചെയ്ത് പ്രിയങ്ക

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ മോദി സര്‍ക്കാരിനെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി. ഏത് മന്ത്രാലയമാണ് ട്രംപിന്റെ പരിപാടിക്കായി 100 കോടി ചെലവഴിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. നൂറ് കോടി ട്രംപിന്റെ സന്ദര്‍ശനത്തിനായി സര്‍ക്കാര്‍ ചെലവിടുന്നു. എന്നാല്‍ ഈ പണം ഒരു കമ്മിറ്റി വഴിയാണ് ചെലവിടുന്നത്. എന്നാല്‍ കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ക്ക് പോലും അവര്‍ ഈ കമ്മിറ്റിയുടെ ഭാഗമാണെന്ന് അറിയില്ല. ഏത് മന്ത്രാലയമാണ് ട്രംപിനായി ഒരുക്കുന്ന പരിപാടിക്ക് പണം നല്‍കുന്നതെന്ന് അറിയില്ല.

മോദി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായ തൊഴിലില്ലായ്മ അച്ഛാദിന്‍ തുടങ്ങിയ വിഷയങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. ഫെബ്രുവരി 24 ന് അഹമ്മദാബാദില്‍ 7 മില്യണ്‍ ആളുകള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ കൂട്ടുപിടിച്ചാണ് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തങ്ങളുടെ ഓദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസിന്റെ ട്രോള്‍ പുറത്തുവന്നത്.

SHARE