സ്വകാര്യബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്

കല്‍പറ്റ: വയനാട്ടില്‍ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എവണ്‍ ട്രാവല്‍സാണ് അപകടത്തില്‍ പെട്ടത്. കല്‍പ്പറ്റക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആസ്പത്രിയിലും മറ്റൊരു സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

SHARE