ചാലിയാര്‍ സംരക്ഷണത്തിന്റെ പ്രസക്തി

സി.ടി റഫീഖ് വാഴക്കാട്

പശ്ചിമഘട്ട മലനിരകളിലെ നീലഗിരികുന്നുകളില്‍ നിന്ന് ഉല്‍ഭവിച്ച് നിലമ്പൂരിന്റെയും ഏറനാടിന്റെയും ഹൃദയത്തിലൂടെ ജീവദാഹമായി ഒഴുകിവരുന്ന ചാലിയാര്‍ പുഴക്ക് നൂറ്റാണ്ടുകളുടെ കഥപറയാനുണ്ട്. മുമ്പ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ നിന്ന് വിഷം നല്‍കി കൊല്ലാകൊല ചെയ്തപ്പോള്‍ കെ.എ റഹ്്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ജനം പ്രതിരോധിച്ചാണ് ചാലിയാറിനെ വീണ്ടെടുത്തത്.
അനിയന്ത്രിതമായി മണലൂറ്റിയും നിയമാനുസൃതം മണലെടുക്കാന്‍ സമ്മതിക്കാതെയും ചാലിയാറിനെ കുത്തിനോവിക്കുന്നവര്‍ സ്വന്തം ഭാവിയെയാണ് മുറിവേല്‍പ്പിക്കുന്നത്. ഇരു കരകളും ഭിത്തികളില്ലാതെ ഇടിഞ്ഞു തൂരുമ്പോള്‍ ചുറ്റുമുള്ള കര്‍ഷകരുടെ കണ്ണീര്‍ ഒലിച്ചിറങ്ങി ചാലിയാര്‍ കലങ്ങി മറിയുന്നു. ചാലിയാര്‍ കരകവിഞ്ഞ് നാശനഷ്ടം സംഭവിച്ചവര്‍ക്ക് പ്രത്യേക പാക്കേജും നഷ്ടപരിഹാരവും ഉറപ്പാക്കാതെ ഒളിച്ചോടുന്ന സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്യാത്തതിന് പുഴയെ പഴിക്കുന്നതെന്തിന്.
ചാലിയാറിന്റെ വീണ്ടെടുപ്പിനും പ്രളയം കവര്‍ന്ന സ്വപ്‌നങ്ങള്‍ക്ക് പരിഹാരം തേടിയും മുസ്്‌ലിംലീഗ് ഇന്നു പുഞ്ചപാടം മുതല്‍ വെട്ടുപാറ വരെ നടത്തുന്ന ചാലിയാല്‍ സംരക്ഷണ ജാഥയുടെ പ്രസക്തി അറബിക്കടലിന്റെ അലമാലെ പോലെ ഉയര്‍ന്നു നില്‍ക്കും. മനുഷ്യ വാസവും സംസ്‌കാരവും വളര്‍ന്നതും വികസിച്ചതും പുഴയോരത്താണ്. ഏറനാടിന്റെ ചരിത്രത്തിന് ജീവജലമേകിയ ചാലിയാറിനെ സംരക്ഷിച്ചില്ലെങ്കില്‍ നാളെ ഈ ജനതയില്ലെന്ന് ഓര്‍മ്മപ്പെടുത്താതെ തരമില്ല.

SHARE