മതവികാരം വ്രണപ്പെടുത്തി; മലകയറാനെത്തിയ ലിബിക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ചേര്‍ത്തല സ്വദേശി ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബി.ജെ.പിയുടെ പരാതിയിലാണ് ലിബിക്കെതിരെ പൊലീസ് കേസ് എടുത്തത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മല കയറാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മലകയറാതെ മടങ്ങുകയും ചെയ്തു. സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ മടങ്ങിയതെന്ന് ലിബി പറഞ്ഞിരുന്നു.

SHARE