കെ.എസ്.യു മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; എംഎല്‍എ ഷാഫി പറമ്പിലിന് പരിക്ക്

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. അക്രമത്തില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ എംഎല്‍എയുടെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു.യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു.

മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. റോഡ് ഉപരോധിക്കുന്ന കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.

SHARE