പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. കാമുകനെയും അറസ്റ്റുചെയ്തിട്ടുണ്ട്.കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു(34), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ ബിഥോവന്‍ എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്തത്.

ടാപ്പിങ് ജോലിക്കു വന്ന ബിഥോവനുമായി അടുപ്പത്തിലായ സിന്ധുവിനെ ഇക്കഴിഞ്ഞ ഒമ്പതാം തീയതി രാവിലെ പത്തോടെയാണ് കാണാതായത്. കല്ലമ്പലം സി.ഐ. ഫറോസ്, സബ് ഇന്‍സ്‌പെക്ടര്‍ ഗംഗാപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

SHARE