ആഗോളതലത്തില്‍ ചിന്ത, നാടന്‍ പ്രവര്‍ത്തനം; മോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

അന്തസ്സോടെയുള്ള മനുഷ്യ നിലനില്‍പ്പിനാണ് നമ്മള്‍ പ്രഥമ പരിഗണന നല്‍കുന്നത്; നന്ദി പ്രസംഗത്തില്‍ മോദിയോട് ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. രാജ്യാന്തരതലത്തില്‍ പ്രശംസ നേടിയ ബുഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്ന് അരുണ്‍ മിശ്ര പറഞ്ഞു. സുപ്രീംകോടതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട ദ്വിദിന രാജ്യാന്തര ജുഡീഷ്യന്‍ കോണ്‍ഫറന്‍സ് 2020ന്റെ ഉദ്ഘാടനച്ചടങ്ങില്‍ നന്ദി പ്രസംഗം നടത്തുകയായിയിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയാണ് അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020 ഉദ്ഘാടനം ചെയ്തത്.

അന്തര്‍ദ്ദേശീയ തലത്തില്‍ പ്രശംസ നേടിയ ദര്‍ശിയും ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭ, ശ്രീ നരേന്ദ്ര മോദിക്ക് ഞങ്ങള്‍ നന്ദി പറയുന്നു. കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തതിന് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചുകൊണ്ട് സുപ്രീം കോടതിയിലെ സീനിയോറിറ്റിയില്‍ മൂന്നാം സ്ഥാനത്തുള്ള ജസ്റ്റിസ് മിശ്ര പറഞ്ഞു.

അന്തസ്സോടെയുള്ള മനുഷ്യ നിലനില്‍പ്പ് ഞങ്ങളുടെ പ്രധാന ആശങ്കയാണ്. അതിനാണ് നമ്മള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയ്ക്ക് അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പ്രസംഗത്തിന്, ഈ കോണ്‍ഫറന്‍സിന്റെ അജണ്ട എന്തായിരിക്കണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നും ഉത്തേജകമാകുന്നതാണു പ്രധാനമന്ത്രിയുടെ പ്രസംഗം. നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞുകൊണ്ട് അരുണ്‍ മിശ്ര പറഞ്ഞു.

‘ജുഡീഷ്യറിയും മാറുന്ന ലോകവും’ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികള്‍ സാധാരണമാണെന്നും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജുഡീഷ്യറിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു
കാലഹരണപ്പെട്ട 1,500 നിയമങ്ങള്‍ ഇല്ലാതാക്കിയതിന് പ്രധാനമന്ത്രിക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനും അരുണ്‍ മിശ്ര നന്ദി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വിജയകരമായി ഈ ജനാധിപത്യം പ്രവര്‍ത്തിക്കുന്നതില്‍ മനുഷ്യര്‍ക്കെല്ലാം അദ്ഭുതമാണ്. നരേന്ദ്ര മോദിയുടെ കീഴില്‍, രാജ്യാന്തര സമൂഹത്തില്‍ ഉത്തരവാദിത്തവും സൗഹാര്‍ദപൂര്‍വ്വവുമുള്ള രാജ്യമാണിപ്പോള്‍ ഇന്ത്യ. ഭീകരതയില്ലാത്ത, സമാധാനവും സുരക്ഷയുമുള്ള ലോകത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും മുഖ്യമാണെന്നും അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു.

നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജസ്റ്റിസ് മിശ്ര പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിനില്‍ക്കുമ്പോള്‍ നമ്മുടെ അടിസ്ഥാന കാര്യങ്ങളെ കുറിച്ചും ഭാവിയ പറ്റിയും നമ്മല്‍ ചിന്തിക്കേണ്ടതുണ്ട്. നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്നതാണ് ഇ്ന്നിന്റെ ആഹ്വാനമാണ്, കാരണം അത് ജനാധിപത്യത്തിന്റെ നട്ടെല്ലാണ്.
പാര്‍ലമെന്ററിസഭയും എക്‌സിക്യൂട്ടീവും ജനാധിപത്യത്തിന്റെ ഹൃദയവും തലച്ചോറുമാണ്. ജനാധിപത്യം വിജയിപ്പിക്കുന്നതിന് രാജ്യത്തിന്റെ ഈ മൂന്ന് അവയവങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്, മിശ്ര കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. പ്രധാനമന്ത്രിയെ കൂടാതെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, വിവിധ ഹൈക്കോടതി ജഡ്ജിമാര്‍, 24 വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.