അതിര്‍ത്തികളിലെ ദയനീയ കാഴ്ച്ചകള്‍ ‍ ഇനിയും ആവര്‍ത്തിക്കാന്‍ ഇടയാക്കരുത്; പി.കെ കുഞ്ഞാലികുട്ടി എം.പി

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗമായ സമീപനം മാറ്റണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സര്‍ക്കാര്‍ വ്യവസ്ഥ പാലിക്കേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. വ്യവസ്ഥാപിതമായി ആളുകളെ കൊണ്ടുവരണം.അതിന് സര്‍ക്കാരിന് ആദ്യമേ സാധിക്കണമായിരുന്നു. വ്യവസ്ഥാപിതമായി കൊണ്ടുവരാന്‍ കഴിയാതെ പരാജയപ്പെട്ടത് സര്‍ക്കാരാണ് അല്ലാതെ അതിര്‍ത്തിയിലെത്തിയ മലയാളികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ചെത്താനുള്ള സൗകര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിം ലീഗ് മലപ്പുറം കലക്‌ട്രേറ്റില്‍ അഡ്വ.എം ഉമ്മര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരള സര്‍ക്കാര്‍ ഇതര സംസ്ഥനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നില്ലെങ്കില്‍ സ്വന്തമായി വാഹനമില്ലാതെ വിഷമിക്കുന്ന എല്ലാ ആളുകളെ മുസ്‌ലിം ലീഗ് കെ.എം.സി.സി കളുമായി ചേര്‍ന്ന് നാട്ടിലെത്തിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

SHARE