പ്രൊഫൈല്‍ ഫോട്ടോ ക്യാമ്പയിനിങ്ങില്‍ വ്യത്യസ്തമായ ഫോട്ടോയുമായി പി കെ കുഞ്ഞാലികുട്ടി എം.പി

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ സര്‍വതും മറന്ന് പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി പ്രവര്‍ത്തകന്‍മാര്‍ക്കും നേതാക്കള്‍ക്കും പിന്തുണയുമായി ഫെയ്‌സ്ബുക്കില്‍ ഡി.പി ക്യാമ്പയിനിങ്ങില്‍ വ്യത്യസ്തമായ ഫോട്ടോയുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കെ.എം.സി.സി യുടെ ദുബായില്‍ നടന്ന ഒരു പരിപാടിയുടെ പഴയകാല ഫോട്ടോയാണ് അദ്ദേഹം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഏറെ കൗതുകമുളവാക്കുന്ന ഫോട്ടോയില്‍ പി.കെ കുഞ്ഞാലികുട്ടിയെ കൂടാതെ പി.വി അബ്ദുല്‍ വഹാബ് എം.പി യും ഡോക്ടര്‍ പുത്തൂര്‍ റഹിമാനും ഉണ്ട് .

SHARE