ചാനല്‍ വിലക്ക്; കുഞ്ഞാലിക്കുട്ടി വീണ്ടും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

മലയാള ചാനല്‍ വിലക്ക് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ലോക്‌സഭയില്‍ ഇന്ന് വീണ്ടും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മാധ്യമ സ്വാതന്ത്ര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

മീഡിയവണ്‍, ഏഷ്യാനെറ്റ് ചാനലുകളുടെ സംപ്രേഷണം വിലക്കിയ വിഷയം ഇന്നലെ കേരളത്തിലെ എം.പിമാര്‍ സഭയില്‍ ഉന്നയിച്ചിരുന്നു. കലാപം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ വിലക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും എ.എം ആരിഫും കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

SHARE