മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് പാളയം പള്ളി ജമാഅത്ത് കമ്മിറ്റി

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പാളയം ജുംആ മസ്ജിദ് തത്കാലം തുറക്കേണ്ടതില്ലെന്ന് പാളയം പള്ളി ജമാഅത്ത് കമ്മിറ്റി. ആരാധനാലയങ്ങള്‍ നിബന്ധനകളോടെ തുറക്കാനുള്ള അനുമതിയായ സാഹചര്യത്തിലാണ് തിരുവനന്തപുരം പാളയം പള്ളി തല്‍ക്കാലം തുറക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തുന്നവരില്‍ കൂടുതലും യാത്രക്കാരും അപരിചിതരുമാണെന്നും, കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇവര്‍ക്ക് സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നും കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

പാളയം മുസ്ലിം ജമാഅത്ത് പുറത്തിറക്കിയ പത്രക്കുറിപ്പ്:

തിരു: തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പാളയം ജുംആ മസ്ജികില്‍ ആരാധനയ്ക്കായി എത്തിച്ചേരുന്നത് യാത്രക്കാരും അപരിചിതരുമാണ് ഏറിയപങ്കും.

കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മസ്ജിദില്‍ ആരാധനയ്ക്ക് എത്തുന്നവര്‍ക്ക് വേണ്ടുന്ന സൗകര്യം ഒരുക്കാന്‍ ബുദ്ധിമുട്ടാണ്. ആയതിനാല്‍ ഇന്നത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ല എന്ന് ഇന്ന് കൂടിയ പാളയം ജമാഅത്ത് പരിപാലന സമിതി തീരുമാനിച്ചു.