കുടവയര്‍ കുറയ്ക്കാന്‍ ഈ വ്യായാമം പരീക്ഷിച്ചാലോ?

ശരീരഭാരം കൂടാതിരിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാണിക്കാത്തവരാണ് പലരും. കുടവയര്‍ ആണ് പലരുടെയും പ്രശ്‌നം. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് ശരീര സൗന്ദര്യത്തിനപ്പുറത്ത് വലിയ രോഗങ്ങളിലേക്ക് എത്തിക്കാറുണ്ട്.
വ്യായാമത്തിലൂടെ ശരീര ഭാരം കുറക്കുക എന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. ഇടുപ്പിനെ ചുറ്റിപ്പറ്റി നിരവധി വ്യായാമങ്ങള്‍ ഉണ്ട്. അതില്‍ കുടവയര്‍ കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദം പ്ലാങ്ക് വ്യായാമം തന്നെയാണ്.

പ്ലാങ്ക് വ്യായാമം വേഗത്തില്‍ കൊഴുപ്പിനെ പുറംതള്ളാനും മസിലുകള്‍ ബലപ്പെടാനും സഹായിക്കും. അതായത് ഫലം നന്നായി ലഭിക്കുമെന്ന് സാരം. ഇടിപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാനും ശരീരം മൊത്തത്തില്‍ ബലപ്പെടാനും നല്ല ശരീരസൗന്ദര്യം ലഭിക്കാനും ഇത് നിങ്ങളെ സഹായിക്കും.

ഒരു യോഗാ മാറ്റിലോ വൃത്തിയുളള പ്രതലത്തിലോ കമിഴ്ന്ന് കിടക്കുക. അതിന് ശേഷം കൈമുട്ടുകളും കാല്‍ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയര്‍ത്തി നിലത്തിനു സമാന്തരമായി നില്‍ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം വളയാതെ ശ്രദ്ധിക്കുക. എത്ര സമയം ഇങ്ങനെ നില്‍ക്കാന്‍ പറ്റുന്നോ അത്ര നേരം നില്‍ക്കുക.

ആദ്യതവണയില്‍ തന്നെ വേഗത്തില്‍ പ്ലാങ്ക് ചെയ്യാന്‍ കഴിയില്ല. എത്ര നേരം കൂടുതല്‍ പ്ലാങ്ക് ചെയ്യാന്‍ സാധിക്കുന്നോ അത്രയും ശരീരം ബലപ്പെടും. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ 60 സെക്കന്‍ഡ് എന്ന കണക്കില്‍ മൂന്ന് വട്ടമായി കുറഞ്ഞത് പ്ലാങ്ക് ചെയ്യണം. ശരീരം നേര്‍രേഖ പോലെയാകണം ഈ സമയത്ത് നില്‍ക്കേണ്ടത്. ദീര്‍ഘശ്വാസമെടുത്ത ശേഷമാണ് പ്ലാങ്ക് ചെയ്യാന്‍ തുടങ്ങേണ്ടത്. പ്ലാങ്ക് പോലെ ശരീര ഭാരം കുറക്കാന്‍ നിരവധി വ്യായാമങ്ങള്‍ ഉണ്ടെങ്കിലും പ്ലാങ്ക് കൂടുകല്‍ ഫലപ്രദമാണെന്ന് പറയാം.

SHARE