പൗരത്വനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി പ്രതിമക്കു മുന്നില്‍ പ്രതിപക്ഷം ധര്‍ണ്ണ നടത്തി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി ഇന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയുടെ മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധര്‍ണ നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ്ണ. രാഹുല്‍ഗാന്ധി, അഹമ്മദ് പട്ടേല്‍, ഗുലാംനബി ആസാദ്, പി കെ കുഞ്ഞാലിക്കുട്ടി, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങിയ എംപി മാരെല്ലാവരും പങ്കെടുത്തു.