ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിനും കാശ്മീര്‍ ഭരണകൂടത്തിനും സുപ്രീംകോടതി നോട്ടീസ്. സഹോദരി സാറാ അബ്ദുള്ള നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ നോട്ടീസ്. ഹര്‍ജി ഇനി മാര്‍ച്ച് രണ്ടിന് പരിഗണിക്കും. ജസ്റ്റിസുമാരായ അരുണ്‍മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സാറക്കായി മുതിര്‍ന് അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. ഹര്‍ജി മാര്‍ച്ച് രണ്ടിലേക്ക് നീട്ടിവെച്ചതിനെതിരെ കപില്‍ സിബല്‍ എതിര്‍വാദം ഉന്നയിച്ചെങ്കിലും ഉന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന ഒമര്‍ അബ്ദുള്ളയുടെ ചിത്രം ഈയിടെ പുറത്ത് വന്നിരുന്നു. ഒമറിന് പുറമേ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരും ഓഗസ്റ്റ് മാസം മുതല്‍ വീട്ടുതടങ്കലിലാണ്.

SHARE