ലോകം കൊറോണ ഭീതിയിലാണെങ്കിലും ചൈനയില്‍ നിന്ന് വരുന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്ത

കൊറോണ വൈറസ് ബാധയില്‍ ലോകം ആശങ്കയിലാണെങ്കിലും ചൈനയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശ്വാസം നല്‍കുന്നതാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ എവിടെയും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലാണ് വുഹാന്‍ വരുന്നത്. വെള്ളിയാഴ്ച, പ്രവിശ്യയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചൈനയുടെ ആരോഗ്യ കമ്മിഷനെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഹുബെയ്ക്കു വെളിയില്‍ ചൈനയില്‍ ആകെ പുതിയ 54 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് വന്നവരിലാണ് ഇപ്പോള്‍ രോഗം കാണുന്നത്. പുതിയ കേസുകള്‍ കൂടിയായപ്പോള്‍ ആകെ 649 കേസുകള്‍ വിദേശത്തുനിന്നു വന്നവരുടെ കണക്കില്‍പ്പെടുന്നു. അതേസമയം, ജനുവരി 23 മുതല്‍ ലോക്ഡൗണിലായിരുന്ന വുഹാന്‍ നഗരം ഇപ്പോള്‍ പതിയെ തുറന്നുകൊടുത്തിട്ടുണ്ട്.

SHARE