സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കില്ല


തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കില്ല. വീണ്ടുമൊരു ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് അപ്രായോഗികമെന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിലയിരുത്തി. അതേസമയം, രോഗവ്യാപനം കൂടിയ മേഖലയില്‍ നിയന്ത്രണം കര്‍ശനമാക്കും. ഈ പ്രദേശങ്ങളില്‍ പോലിസിന്റെ കൂടുതല്‍ പരിശോധന നടത്തും. ഓരോ ജില്ലകളിലും സാഹചര്യം നോക്കി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നടപടിയെടുക്കാം.

സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കരുതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. ലോക്ക് ഡൗണ്‍ നടപ്പാക്കിയാല്‍ ദിവസവേതനക്കാര്‍ ഉള്‍പ്പെടെ സാധാരണക്കാരായ ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലാവുമെന്ന് വിദഗ്ധ സമിതി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൂടാതെ ധനകാര്യ ബില്‍ പാസ്സാക്കാനായി ഇന്നു ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിയിരുന്നു. ഈ മാസം 31 ന് മുമ്ബ് ധനകാര്യ ബില്‍ പാസ്സാക്കണം. അതിന് കഴിയാത്തതിനാല്‍ ധനകാര്യ ബില്‍ പാസ്സാക്കാനുള്ള സമയപരിധി നീട്ടാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും മന്ത്രിസഭാ യോഗം തിരുമാനിച്ചു.

SHARE