മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുരുങ്ങി 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മരുതറോഡ് ഇരട്ടയാല്‍ ശങ്കരച്ചന്‍ കാടില്‍ താമസിക്കുന്ന ഷിബു-ശരണ്യ ദമ്പതിമാരുടെ പെണ്‍കുഞ്ഞാണു മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം.

കുഞ്ഞിനു പാല്‍ കൊടുത്തു കിടത്തിയ ശേഷം കുളിക്കാന്‍ പോയ ശരണ്യ തിരിച്ചെത്തിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുലപ്പാല്‍ ശ്വാസനാളത്തില്‍ അടഞ്ഞതാണു മരണ കാരണമെന്നു ഡോക്ടര്‍ അറിയിച്ചതായി കസബ പൊലീസ് പറഞ്ഞു. കൊടുമ്പ് കാരേക്കാട് സ്വദേശിയായ ഷിബു ഒന്നര വര്‍ഷമായി ഇരട്ടയാലിലാണു താമസം. പാലക്കാട്ടെ മൊബൈല്‍ ഷോറൂം ജീവനക്കാരനാണ്. മൂന്ന് വയസുള്ള സംഷി മകളാണ്.

SHARE