നാല് ജില്ലകളില്‍ പുതിയ ഹോട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്തെ നാല് ജില്ലകളില്‍ പുതിയ ഹോട്‌സ്‌പോട്ടുകള്‍ രൂപപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍ രൂപപ്പെട്ടത്. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശേരി മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലയില്‍ കാലടി, പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ പഞ്ചായത്ത് എന്നിവ ഹോട്‌സ്‌പോട്ടുകളാണ്. കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ആകെ ഒന്നുകൂടി ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്കെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. േ
ഇനിയുള്ള നാളുകളില്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ മാസ്‌ക് ഉപയോഗം വരും. സ്‌കൂള്‍, യാത്രാ വേളകള്‍, മാര്‍ക്കറ്റ്, ആളുകള്‍ ചേരുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE