വുഹാനില്‍ ഏപ്രില്‍ മൂന്നിന് ശേഷം ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു

ചൈനയില്‍ 14 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന്റെ ഉറവിട കേന്ദ്രമെന്ന് വിളിക്കുന്ന വുഹാനില്‍ ഏപ്രില്‍ മൂന്നിന് ശേഷം ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. മെയ് 9ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഡാറ്റകള്‍ പ്രകാരം ചൈനയില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. അതില്‍ 11 കേസുകള്‍ ഷുലാനിലാണ്. മെയ് ഏഴിനാണ് ഇവിടെ ഒരു സ്ത്രീക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.പിന്നീട് ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 11 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

SHARE