മന്‍ കി ബാത്തിന്റെ അവസാന എപ്പിസോഡായിരുന്നു ടി.വി യില്‍ സംപ്രേഷണം ചെയ്തത് ; മോദിയെ ട്രോളി അഖിലേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തി അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കാത്തതിനെ പരിഹസിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ്. മന്‍ കി ബാത്തിന്റെ അവസാന എപ്പിസോഡാണ് കഴിഞ്ഞ ദിവസം മോദി നടത്തിയത് അതില്‍ ആകെ ഉണ്ടായ വ്യത്യാസം റേഡിയോക്ക് പകരം ടെലിവിഷനില്‍ സംപ്രേഷണം ചെയ്തു എന്നത് മാത്രമാണ്. ട്വിറ്ററിലൂടെയാണ് അഖിലേഷിന്റെ വിമര്‍ശനം. മാധ്യ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് അച്ചടക്കമുള്ള സൈനികന്‍ നിശബ്ദനായി ഇരുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.