മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തം;മരണം 15 ആയി, 51 പേര്‍ക്കായി തെരച്ചില്‍

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു. കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.

മരണമടഞ്ഞവര്‍

 1. ഗാന്ധിരാജ് (48)
 2. ശിവകാമി (38)
 3. വിശാല്‍ (12)
 4. രാമലക്ഷ്മി (40)
 5. മുരുകന്‍ (46)
 6. മയില്‍ സ്വാമി (48)
 7. കണ്ണന്‍ (40)
 8. അണ്ണാദുരൈ ( 44)
 9. രാജേശ്വരി (43)
 10. കൗസല്യ (25)
 11. തപസ്സിയമ്മാള്‍ (42)
 12. സിന്ധു (13)
 13. നിധീഷ് (25)
 14. പനീര്‍ശെല്‍വം( 50)
 15. ഗണേശന്‍ (40)

രക്ഷപ്പെട്ട 12 പേരില്‍ 4 പേരെ (3 സ്ത്രീകളും ഒരു പുരുഷനും) മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഐ.സി.യുവിലാണ്.പരിക്ക് പറ്റിയ പളനിയമ്മ (50)യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ദീപന്‍ (25) , ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവരെ മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

SHARE