അമ്മയേയും കുഞ്ഞിനേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം നീണ്ടൂരില്‍ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓണംതുരുത്ത് സ്വദേശി രഞ്ജി (36) മകന്‍ ശ്രീനന്ദ് (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് രഞ്ജി കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

SHARE