പ്രതിഷേധങ്ങളെ മോദിയും ഷായും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു; യശ്വന്ത് സിന്‍ഹ

പൗരത്വനിയം ഭേദഗതിക്കെതിരെ ഉയര്‍ന്നു വരുന്ന ജനകീയ പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്തി രാജ്യത്ത് മതസ്പര്‍ദ ഉണ്ടാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാരിന് പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിക്കാമെങ്കില്‍ എന്ത് കൊണ്ട് സൗദി അറേബ്യയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഈ പരിഗണന ലഭിക്കാത്തത്.ശ്രീലങ്കയില്‍ നിന്നുള്ള തമിഴര്‍ക്ക് ഈ പരിഗണ കിട്ടുന്നില്ലല്ലോ? എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്’ അദ്ദഹം ചോദിച്ചു.

ഹിന്ദു, മുസല്‍മാന്‍, പാകിസ്താന്‍ ഈ മൂന്ന് വാക്കുകളെ അടിസ്ഥാനമാക്കിയാണ് നിലവില്‍ സര്‍ക്കാരിന്റെ ദേശീയ നയങ്ങള്‍. സര്‍ക്കാരിനോടുള്ള ജനങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

SHARE