ശിശു ദിനത്തില്‍ നെഹ്‌റുവിന് ആദരാഞ്ജലിയര്‍പ്പിച്ച് മന്ത്രി എം.എം മണി

കട്ടപ്പന: സംസ്ഥാന സഹകരണ വാരാഘോഷം സമാപനച്ചടങ്ങില്‍ മന്ത്രി എം.എം.മണിക്ക് നാവുപിഴ. ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനം. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി. ദീര്‍ഘനാള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടി ദീര്‍ഘനാള്‍ നമ്മെ നയിച്ച നെഹ്‌റുവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിച്ച് നമുക്ക് തുടങ്ങാം എന്നു പറഞ്ഞാണ് എം.എം.മണി അധ്യക്ഷപ്രസംഗം തുടങ്ങിയത്.

SHARE