കാസർക്കോടും മലപ്പുറത്തും രോ​ഗികളുടെ എണ്ണം നൂറ് കടന്നു; തിരുവനന്തപുരത്ത് ഇന്ന് 259 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. തലസ്ഥാനത്തിന് പുറമെ കാസർക്കോടും മലപ്പുറത്തും രോ​ഗികളുടെ എണ്ണം നൂറ് കടന്നു. കാസർക്കോട് 153 പേർക്കും മലപ്പുറത്ത് 141 പേർക്കും രോ​ഗം സ്ഥിരീകരിച്ചു. 

കോഴിക്കോട് ജില്ലയിലെ 95 പേർക്കും, പത്തനംതിട്ട ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 76 പേർക്കും, ആലപ്പുഴ ജില്ലയിലെ 67 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേർക്ക് വീതവും, വയനാട് ജില്ലയിലെ 46 പേർക്കും, കൊല്ലം ജില്ലയിലെ 35 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, കണ്ണൂർ ജില്ലയിലെ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മരണമടഞ്ഞ രണ്ട് വ്യക്തികളുടെ പരിശോധനാഫലവും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1129 പേരിൽ 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 35 പേര്‍ക്കും, എറണാകുളം ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 26 പേര്‍ക്കും, കൊല്ലം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ആകെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് എട്ട് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59) എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 81 ആയി.

SHARE