ഉത്തര്‍പ്രദേശില്‍ ഉച്ചകഞ്ഞി; 81 കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ പാല്‍; സംഭവം വിവാദമായതോടെ നടപടി

സോന്‍ഭദ്ര: ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നടപടിയുമായി ജില്ലാ ഭരണകൂടം. വിവാദവുമായി ബന്ധപ്പെട്ട് സോണ്‍ഭദ്ര െ്രെപമറി സ്‌കൂളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം പിരിച്ചുവിട്ടു.
ശിക്ഷ മിത്ര ഉദ്യോഗസ്ഥനും എംഡിഎം പ്രിന്‍സിപ്പലിനുമെതിരാണ് നടപടിയുണ്ടായത്. 81 വിദ്യാര്‍ത്ഥികള്‍ക്ക് 1 ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി നല്‍കിയ സംഭവത്തെത്തുടര്‍ന്ന് യോഗി സര്‍ക്കാര്‍ തിരിച്ചട്ടതിനെ തുടര്‍ന്നാണ് നടപടി. പ്രദേശത്തെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ദേവ് കാലിയ സംഭവം ദൃശ്യം പുറത്തുവിട്ടതോടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

വലിയ ബക്കറ്റില്‍ വെള്ളം തിളപ്പിച്ച്, അതിലേക്ക് ഒരു ലിറ്റര്‍ പാക്കറ്റ് പാല്‍ പൊട്ടിച്ചൊഴിച്ചിളക്കി 81 കുട്ടികള്‍ക്കായി കുടിക്കാന്‍ നല്‍കുന്നതാണ് ദൃശ്യം. സോന്‍ഭദ്ര ജില്ലയിലെ ചോപനിലുള്ള സലായ്ഭന്‍വയിലെ സ്‌കൂളിലാണ് ബുധനാഴ്ച വിവിദാ സംഭവമുണ്ടായത്.

സ്ഥലത്തെത്തിയ പഞ്ചായത്തംഗം പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണച്ചുമതലയുള്ള അധ്യാപകനെയും താത്കാലികാധ്യാപകനെയും ജില്ലാഭരണകൂടം സസ്‌പെന്‍ഡ് ചെയ്തു.

സംഭവം വിവാദമായതോടെ ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകന്‍ കൂടുതല്‍ പാല്‍ എത്തിക്കുകയായുരുന്നു. അതേസമയം സഹായിയായ താത്കാലിക ജീവനക്കാരനാണ് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പാചകക്കാരിയോടു നിര്‍ദേശിച്ചെന്നും പഞ്ചായത്തംഗത്തെ വിളിച്ചറിയിച്ചെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ ആരോപണം.

ആദിവാസി മേഖലയിലുള്ള 171 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന്, സോന്‍ഭദ്രയിലെ റോബര്‍ട്ട്‌സ്ഗഞ്ചില്‍നിന്നുള്ള അപ്‌നാ ദള്‍ എം.പി. പകൗഡി ലാല്‍ കോള്‍ സംസ്ഥാനത്തെ ഉച്ചഭക്ഷണവിതരണ സംവിധാനം ആലസ്യത്തിലാണെന്നും ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവാണ് പിഴവിനു കാരണമെന്നും കാണിച്ച് പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയിലെ അപാകവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടു പുറത്തു വന്നിരുന്നു. ഓഗസ്റ്റില്‍ മിര്‍സാപുരിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ചപ്പാത്തിയോടൊപ്പം ഉപ്പ് കൊടുത്തത് വിവാദമായിരുന്നു. അന്ന് സംഭവം പുറത്തെത്തിച്ച പത്രപ്രവര്‍ത്തകനെതിരേ കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

SHARE