ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി; കോട്ടയത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

കോട്ടയം പായിപ്പാടത്ത് ആയിരത്തോളം അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണം ലഭ്യമാക്കണമെന്നും തിരിച്ച് നാട്ടിലേക്ക് പോകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടെന്നും തിരികെ നാട്ടിലേക്ക് പോകാതെ ജീവിക്കുക ബുദ്ധിമുട്ടാണെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും ഇത്രയും അധികം ആളുകള്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിക്കുന്നത് ഭീതി ജനിപ്പിക്കുന്നത് തന്നെയാണ്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികളെ തിരിച്ചയക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.

SHARE