മലയാളികളായ അമ്മയും മകളും ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളികളായ അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സുമിത വാത്സ്യ, മകള്‍ സമൃത വാത്സ്യ എന്നിവരാണ് മരിച്ചത്. ഡല്‍ഹി വസുന്ധര എന്‍ക്ലെവിലുള്ള ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. വീട്ടുജോലിക്കാരി രാവിലെ ജോലിക്കായി എത്തിയപ്പോള്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് ന്യൂ അശോക് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ട് പോയി.

SHARE