മഹാമാരി കാലത്തും കൊടുംക്രൂരത;പതിനെട്ടുകാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

സഹോദരനൊപ്പം സഞ്ചരിക്കുകയായിരുന്ന പതിനെട്ടുകാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശില്‍ ബുധനാഴ്ച രാത്രിയായിരുന്നു പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. സംഘത്തിലെ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

രാത്രി 8.30ന് സഹോദരനൊപ്പം ബൈക്കില്‍ ഗ്രാമത്തിലേക്ക് വരുകയായിരുന്നു പെണ്‍കുട്ടി. വഴിമധ്യേ ഏഴംഗ സംഘം സഹോദരനെ തല്ലിചതച്ച് സമീപത്തെ കിണറിലേക്ക് തള്ളിയിട്ടതിന് ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ കോത്വാലി പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ശുഭം ബേലേ(22), സന്ദീപ് ഖാതിയ(23) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഒളിവിലാണ്.

SHARE