യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത്് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് അനു അഷിതയെ കൊലപ്പെടുത്തിയത്.

അനുവും അഷിതയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അഷിതയെ കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിതയുടെ ജീവന്‍ രക്ഷിക്കാനായില്ല. അനുവിന്റെ നില അതീവഗുരുതരമായി തുടരുകയാണ് എന്നാണ് പോലീസ് പറയുന്നത്.

SHARE