മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചതിന് പിന്നാലെയാണ് തൃശ്ശൂര്‍ ജില്ലയില്‍ കുന്ദംകുളത്തിനടുത്തുള്ള തൂവാനൂര്‍ സ്വദേശി സനോജ് (38) ആത്മഹത്യ ചെയ്തത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഇദ്ദേഹം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

നേരത്തെ ബെവ്‌കോ ഔട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. എന്നാല്‍ രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാ മദ്യശാലകളും പൂട്ടിയത്. നാല് ദിവസമായി സംസ്ഥാനത്ത് മദ്യശാലകള്‍ അടഞ്ഞ് കിടക്കുകയാണ്.

SHARE