ഭര്‍തൃമതിയായ സ്ത്രീയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത്തിനെയാണ് പയ്യോളി സിഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. യാത്രയ്ക്കിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ഇയാള്‍ പരിചയം പുതുക്കുകയുംനിരന്തരം സംസാരിക്കുകയും ആയിരുന്നു. പലപ്പോഴായി സംസാരം ഇയാള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. സംഭവം ഭര്‍ത്താവിനോടു പറഞ്ഞ ശേഷം പയ്യോളി പൊലീസില്‍ യുവതി പരാതി നല്‍കി.

സിഐക്കൊപ്പം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഷ്‌റഫ്, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വടകര ജില്ല ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

SHARE