കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

അല്‍ കോബാര്‍: സന്ദര്‍ശക വീസയിലെത്തി കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്ന കോഴിക്കോട് നഗരത്തിലെ വ്യാപാരി തിരുവണ്ണൂര്‍ മുതിരപറമ്പത്ത് അല്‍ഫാസ് അഹമ്മദ് കോയ (72) സൗദിയില്‍ അന്തരിച്ചു. അല്‍ ഖോബാര്‍ റാക്ക മുവാസാത്ത് ആശുപത്രിയില്‍ ഞായറാഴ്!ച ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

മൂന്ന് മാസത്തിലധികമായി മകളുടെ കുടുംബത്തോടൊപ്പം റാക്കയില്‍ സന്ദര്‍ശക വീസയില്‍ കഴിയുകയയിരുന്നു. ഭാര്യ ഇടുക്കില്‍ ബിച്ചാമിനാബിക്കൊപ്പം എംബസിയിലലും നോര്‍ക്കയിലും റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വിമാന ടിക്കറ്റിനു കാത്തിരിക്കുന്നതിനിടെയാണ് മരണം.

മക്കള്‍: സാജിദ് (ഹായില്‍), റസ്‌വി (കാവേരി പ്ലാസ്റ്റിക്, കോഴിക്കോട്), ആല്‍ഫാ (ദമാം). ജാമാതാക്കള്‍. റഹ്ഫത്ത് പുത്തന്‍ വീട്ടില്‍ (ദമാം), സക്കീന പഴയതോപ്പ്, ഇഷാരത്ത് പരേതനായ കുഞ്ഞഹമ്മദ്, അസ്സന്‍ കോയ, സകരിയ്യ, സാലു, അബ്ദുല്ല കോയ എന്നിവര്‍ സഹോദരങ്ങളാണ്. തുടര്‍ നടപടികള്‍ക്ക് അല്‍ഖോബാര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇക്ബാല്‍ ആനമങ്ങാട് രംഗത്തുണ്ട്.

SHARE