കോഴിക്കോട് കൂടത്തായിയിലേത് പിണറായി മോഡല്‍ കൊലപാതകങ്ങളെന്ന് സംശയം; കല്ലറകള്‍ തുറന്നുപരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ സമാനമായ രീതിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്നു പരിശോധിക്കാനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം. കല്ലറകള്‍ തുറക്കുന്നതിനു െ്രെകംബ്രാഞ്ചിന് ജില്ലാ ഭരണകൂടം അനുമതി നല്‍കി. ആറുപേരുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ സംശയത്തിനു മുകളിലാണ് അന്വേഷണം നടത്താനുള്ള തീരുമാനം.

നാളെ കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം. കനത്ത പൊലീസ് കാവലിലാവും പരിശോധന.
സമാനമായ രീതിയില്‍ മരിച്ചവരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. കൂടത്തായി പള്ളിയിലെ കല്ലറയാണ് നാളെ തുറക്കുക. രാവിലെ ഒന്‍പതരയോടെ കല്ലറ തുറക്കുമെന്ന്‌െ്രെകംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ചു.

മരണം കൊലപാതകമാണെന്ന സംശയത്തിലാണ് ബന്ധുക്കള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. പിണറായിയിലെ കൊലപാതകങ്ങളില്‍ സൗമ്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബന്ധുക്കള്‍ മരണം അത്തരത്തിലുള്ളതാണോ എന്ന് സംശയം പ്രകടിപ്പിച്ചത്. താമരശ്ശേരിയിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആറുപേര്‍ മരിച്ചത്.

SHARE