പൗരത്വനിയമ ഭേദഗതിക്കെതിരായ പീപ്പിള്‍സ് സമ്മിറ്റ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ചു


കോഴിക്കോട്: ഭീം ആര്‍മി നേതാവും സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയുമായ ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന വെള്ളിയാഴ്ചത്തെ പീപ്പിള്‍സ് സമ്മിറ്റ് മാറ്റിവെച്ചു. ആസാദിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ‘പീപ്പിള്‍ സമ്മിറ്റ്’ സാഹോദര്യ സമ്മേളനം ഫെബ്രുവരി 7ലേക്കാണ് നീട്ടിയത്.

ചന്ദ്രശേഖര്‍ ആസാദ് പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഡോക്ടര്‍ ഒരു ദിവസം കൂടി വിശ്രമം ആവശ്യപ്പെടുകയായിരുന്നു. ഭീം ആര്‍മി പാര്‍ട്ടിയുടെ ദേശീയ കോഡിനേറ്റര്‍ ഖുശ് അംബേദ്കര്‍വാടി കോഴിക്കോട് നടക്കാവിലെ എം ഇ എസ് വിമന്‍സ് കോളജിലെത്തി ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി നേതൃത്വത്തിനൊപ്പം പത്രസമ്മേളനം വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു.

ഫെബ്രുവരി 7ന് വൈകീട്ട് 3.30ന് കോഴിക്കോട് കടപ്പുറത്തുവെച്ചാണ് പീപ്പിള്‍സ് സമ്മിറ്റ്.

SHARE