കൊറോണ പരക്കുന്നു; ഇന്ത്യയിലെത്തിയ പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ

ന്യൂഡല്‍ഹി: കൊറോണ ലോകത്താകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ജെയ്പൂരിലാണ് സംഭവം. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗികള്‍ ചവ്വാലയിലെ ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 21 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നുള്ള സംഘത്തിലുള്ളത്. സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.

അതേസമയം, നോയിഡയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. എന്നാല്‍ കൊറോണ ബാധിതരായ വിനോദ സഞ്ചാരികള്‍ ആറു ജില്ലകള്‍ സന്ദര്‍ശിച്ചത് അധികൃതരെ ആശങ്കയിലാഴ്്ത്തിയിരിക്കുകയാണ്.
ഫെബ്രുവരി 21ന് ഡല്‍ഹിയിലെത്തിയ സംഘം രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെത്തിയിരുന്നു. പിന്നീട് ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ എന്നീ ജില്ലകളില്‍ സന്ദര്‍ശിച്ച് ജയ്പൂരിലെത്തുകയായിരുന്നു. അതിനിടെ സംഘത്തിലൊരാള്‍ക്ക് രോഗലക്ഷണം കാണുകയായിരുന്നു. പരിശോധനയില്‍ ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് മറ്റുള്ളവര്‍ നിരീക്ഷണത്തിലും കഴിയുകയായിരുന്നു. ആദ്യഘട്ട പരിശോധനയില്‍ പതിനഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാംഘട്ട ഫലത്തില്‍ പതിനഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

SHARE