കാസര്‍കോഡ് അധ്യാപികയെ കഴുത്തറുത്ത് കൊന്നു

ചെറുവത്തൂര്‍: കാസര്‍കോഡ് ചീമേനി പുലിയന്നൂരില്‍ മോഷണശ്രമത്തിനിടെ ഗൃഹനാഥനും ഭാര്യയ്ക്കും വെട്ടേറ്റു. ഇതില്‍ ഭാര്യ ജാനകി (65)മരിച്ചു. റിട്ട. അധ്യാപികയാണ് ജാനകി. റിട്ട.അധ്യാപകന്‍ കളത്തേര കൃഷ്ണന്റെ വീട്ടിലാണ് സംഭവം. ഇരുവരേയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി 9.30ഓടെ മൂന്നംഗ സംഘം വീട്ടിനുള്ളില്‍ കടക്കുകയായിരുന്നു, തുടര്‍ന്ന് ജാനകിയുടെ ആഭരണങ്ങളും വീടിനുള്ളിലെ ആഭരണങ്ങളും 50,000രൂപയും കവരുകയായിരുന്നു. വിരലടയാള വിദഗധരും പോലീസ് നായയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.