കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കില്ല; അണുവിമുക്തമാക്കും- കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം

കോഴിക്കോട്: ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തല്‍ക്കാലം അടയ്ക്കില്ല. അണുവിമുക്തമാക്കിയ ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. എയര്‍ ഇന്ത്യ ജീവനക്കാരനും എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ആശങ്കയുയര്‍ന്നത്.

ജൂണ്‍ ഏഴാം തീയതിയാണ് ടെര്‍മിനല്‍ മാനേജര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഇതിന് ശേഷം ജോലിക്ക് എത്തുകയും ചെയ്തിരുന്നു. ഇന്ന് കൊവിഡ് പരിശോധനാഫലം പുറത്തുവരുമ്പോഴും അദ്ദേഹം ജോലിയിലായിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി ഇവിടെ നിന്ന് നേരിട്ട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുപ്പതോളം പേരോട് ക്വാറന്‍ീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി പേര്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

SHARE