രാജ്യസ്‌നേഹത്തെക്കുറിച്ച് സംസാരിച്ച ബി.ജെ.പി നേതാവിനോട് ഗോഡ്‌സയെ തള്ളി പറയുമോയെന്ന് കനയ്യകുമാര്‍;ഇല്ലെന്ന് ബി.ജെ.പി നേതാവ് :വീഡിയോ

ചാനല്‍ ചര്‍ച്ചക്കിടെ ഗോഡ്‌സയെ തള്ളി പറയാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി നേതാവ് സിന്‍ഹയാണ് ഗോഡ്‌സയെ തള്ളി പറയാന്‍ സാധിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്.ഞാന്‍ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ സിന്‍ഹ കനയ്യകുമാറിന്റെ ആശയത്തെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ ഗോഡ്‌സയെ തള്ളി പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. മറുപടി കേട്ടതോടെ ഗോഡ്‌സയെ അനുകൂലിക്കുന്ന നിങ്ങളാണ് യഥാര്‍ത്ഥത്തില്‍ ദേശദ്രോഹിയെന്ന് കനയ്യ തുറന്നടിച്ചു.

ജെ.എന്‍.യു ക്യാമ്പസില്‍ നടന്ന അക്രമത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനിടെയാണ് ബി.ജെ.പിയുടെ ഗോഡ്‌സെ സ്‌നേഹം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന പ്രസ്താവന.

SHARE