കാബൂളില്‍ വിവാഹച്ചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു

കാബുള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിവാഹപാര്‍ട്ടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 63 പേര്‍ മരിച്ചു. വിവാഹപാര്‍ട്ടി സല്‍ക്കാരം നടക്കുന്ന ഹാളിലായിരുന്നു സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്.

കാബൂളിലെ ഷാര്‍ഇദുബായ് വെഡ്ഡിംഗ് ഹാളില്‍ പ്രാദേശിക സമയം 10.40 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഹാളിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് നസ്രത് റഹിമി അറിയിച്ചു.

സ്‌ഫോടനം നടക്കുമ്പോള്‍ ഹാളില്‍ 500 ലേറെ പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്‌റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളും ഒന്നടങ്കം കൊല്ലപ്പെടുകയായിരുന്നു.

SHARE