സര്‍ സി.പിക്ക് ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയന്‍ കെ മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി. സര്‍ സി.പിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു.

സഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായിരിക്കും പിണറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസുകാര്‍ കാല്‍ കാശിന്റെ സഹായം നല്‍കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്കായി വാദിക്കാനെത്തുന്നവര്‍ക്ക് നല്‍കാനുള്ള വക്കീല്‍ ഫീസ് ഞങ്ങളുടെ അക്കൗണ്ടില്‍ നിന്ന് വേണ്ടെന്നും കെ.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

SHARE