നീതി പുലരാന്‍ നേരമാവുമ്പോള്‍ അത് പുലര്‍ന്നോളും; ജസ്റ്റിസ് മുരളീധറിന്റെ വിടവാങ്ങല്‍ പ്രസംഗം

നീതി പുലരാന്‍ നേരമാവുമ്പോള്‍ അത് പുലര്‍ന്നോളും; ജസ്റ്റിസ് മുരളീധറിന്റെ വിടവാങ്ങല്‍ പ്രസംഗം

എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്. നീതി പുലരാറാകുമ്പോള്‍ അത് പുലര്‍ന്നോളും, സത്യത്തോട് ചേര്‍ന്ന് തന്നെ നിന്നാല്‍, ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് നീതികിട്ടും’ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് പലതും ഓര്‍മ്മപ്പെടുത്തിയാണ് ജസ്റ്റിസ് മുരളീധറിന്റെ മടക്കം.

ഡല്‍ഹി കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതിനായിരുന്നു ജസ്റ്റിസ് എസ് മുരളീധറിനെ രാത്രിക്ക് രാത്രി സ്ഥലം മാറ്റിയത്. സുപ്രീം കോടതി കൊളീജിയം ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലേക്കാണ് മുരളീധറിനെ സ്ഥലം മാറ്റിയത്.

ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിനെ എതിര്‍ത്ത് ഡല്‍ഹി ബാര്‍ അസോസിയേഷന്‍ പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ സ്ഥലമാറ്റമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് ചെയ്യും എന്ന ചോദ്യത്തിന് മുഖമടച്ചുള്ള മറുപടിയാണ് അദ്ദേഹത്തിന് ഞങ്ങള്‍ നല്‍കുന്ന ഈ യാത്രയയപ്പ് ചടങ്ങെന്ന് ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ച ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.

NO COMMENTS

LEAVE A REPLY