യുപിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ; സഹോദരി പീഡിപ്പിക്കപ്പെട്ടിരുന്നതായി മരുമകന്‍

ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാറിനെതിരെ പ്രതിഷേധമുയരുന്നു. മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ 16 ന് വിജയ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിക്രം ജോഷി നടുറോഡില്‍ ആക്രമിക്കപ്പെടുന്നതു കൊല്ലപ്പെടുന്നതും. മാധ്യമപ്രവര്‍ത്തകന്‍ പൊലീസില്‍ പരാതിനല്‍കിയതിന് പിന്നാലെ ഒരു സംഘം ആളുകള്‍ ജോഷിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയുയന്നുണ്ട്. ജോഷിയുടെ പരാതിമേല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരുന്നില്ല. പരാതി നല്‍കി നാലു ദിവസത്തിനു ശേഷമാണ് ജോഷിക്കെതിരെ ആക്രമണമുണ്ടായത്. മാധ്യമപ്രവര്‍ത്തകനെതിരായ അക്രമണവും മരണവും യുപിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

അമ്മാവനെ വെടിവച്ചുകൊന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പത്രപ്രവര്‍ത്തകന്‍ വിക്രം ജോഷിയുടെ മരുമകന്‍ എഎന്‍ഐയോട് പ്രതികരിച്ചു. എന്റെ സഹോദരിയെ ചിലര്‍ ഉപദ്രവിച്ചിരുന്നതായുംു, ജോഷി ഇത് പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അജ്ഞാതര്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നുകളയുകയാണുണ്ടാതെന്നും വിക്രമിന്റെ അനന്തരവന്‍ പറഞ്ഞു. പ്രദേശകത്തെ പ്രമുഖന്റെ മകന്‍ ഉള്‍പ്പെടെയുള്ള ചില ആളുകളാണ് സഹോദരിയെ ഉപദ്രവിക്കാറുണ്ടായിരുന്നത്. കമല്‍-ഉദ്-ദിന്റെ മകനും കൂട്ടാളികളുമാണ് എന്റെ അമ്മാവനെ വെടിവച്ചുകൊന്നത്. അക്രമസമയം അമ്മാവനും എന്റെ സഹോദരിയുമുണ്ടായിരുന്നു. പ്രധാന പ്രതി പിടിക്കപ്പെടുന്നതുവരെ ഞങ്ങള്‍ അമ്മാവന്റെ മൃതദേഹം സ്വീകരിക്കില്ലെന്നും വിക്രമിന്റെ മരുമകന്‍ ്പ്രതികരിച്ചു.

Image

ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് ദാരുണ സംഭവം നടന്നത്. മകള്‍ക്കും അനന്തരവള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷിയെ അക്രമികള്‍ റോഡിലേക്ക് പിടിച്ചിറക്കി തലയില്‍ വെടിവെക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെയാണ് ജോഷി മരണത്തിന് കീഴടങ്ങിയത്.

ബൈക്കില്‍ സഞ്ചരിക്കവെ ഒരു സംഘം ആളുകള്‍ ഇവരെ വളയുന്നതും തുടര്‍ന്ന് അക്രമികള്‍ വിക്രം ജോഷിയെ പിടിച്ചു മാറ്റി ഒരു കാറിനോട് ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമംകണ്ട് പേടിച്ച് നിലവിളിച്ചോടുന്ന വീഡിയോയില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ നിലത്തു വീണപ്പോള്‍ പെണ്‍കുട്ടികള്‍ കരഞ്ഞു കൊണ്ടു ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

53n5abi8

വെടിയേറ്റ് വീണ മാധ്യപ്രവര്‍ത്തന്റെ അടുക്കലിരുന്ന് പെണ്‍മകള്‍ കരയുകയും സഹായം തേടുകയും ചെയ്യുന്ന ദൃശ്യം യുപിയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ കീഴില്‍ ക്രമസമാധാന മേഖലയില്‍ ഒരു സുരക്ഷയുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്

സംഭവത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തലസ്ഥാന നഗരപ്രദേശമായ ഗസിയാബാദില്‍ ഇതാണ് സാഹചര്യമെങ്കില്‍ ഉത്തര്‍ പ്രദേശിലെ മറ്റിടങ്ങളില്‍ ക്രമസമാധാന നില എന്തായിരിക്കുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.