ജമ്മു കശ്മീരില്‍ എസ്.എം.എസ്, വോയ്‌സ് കോള്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ശ്രീനഗര്‍: നീണ്ട നാളത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ എസ്എംഎസ്, വോയിസ് കോള്‍ സൗകര്യങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചു. എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും ശനിയാഴ്ച മുതല്‍ സേവനങ്ങള്‍ ലഭ്യമാകും. ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കെന്‍സാല്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇവ നേരത്തെ പുനഃസ്ഥാപിച്ചിരുന്നു.

ഇതിന് പുറമെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി പുനഃസ്ഥാപിച്ച 2ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം കശ്മീരിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുമുണ്ട്. കര്‍ശനമായ പുനഃപരിശോധനയ്ക്ക് ശേഷമാണ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് രോഹിത് കെന്‍സാല്‍ പറഞ്ഞു.

ജമ്മുവിലെ 10 ജില്ലകളിലും കശ്മീരിലെ കുപ്‌വാര, ബന്തിപ്പോര തുടങ്ങിയ ജില്ലകളിലുമാണ് 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനുവദിച്ചത്. ചില വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം മാത്രമാണ് ഉപയോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ളത്. അതേസമയം കശ്മീരിലെ ബുദ്ഗാം, ഗന്ദേര്‍ബാല്‍, ബാരാമുള്ള, ശ്രീനഗര്‍, കുല്‍ഗാം, അനന്ത്‌നാഗ്, ഷോപിയാന്‍, പുല്‍വാമ തുടങ്ങിയ ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക് തുടരും.

കഴിഞ്ഞ വ്യാഴാഴ്ച ജമ്മു മേഖലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കും.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്. എന്നാല്‍ പിന്നീട് ലഡാക് മേഖലയില്‍ ഈ വിലക്കുകള്‍

SHARE